Thrippunithura : തൃപ്പൂണ്ണിത്തുറ അപകടം ; ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എറണാകുളം തൃപ്പൂണിത്തുറ (Thrippunithura) മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്ക് യാത്രികൻ കുഴിയിൽവീണ് മരണപ്പെട്ട സംഭവത്തിൽ ഒരു വിട്ടുവീഴ്‌ച‌‌യ്‌ക്കും തയ്യാറല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിലവിൽ നടക്കുന്ന നടപടിക്രമങ്ങൾ കൂടാതെ വകുപ്പുതലത്തിലും വിശദമായ അന്വേഷണം നടക്കും.

പൊതുമരാമത്ത് സെക്രട്ടറി, കലക്‌ടർ എന്നിവരുമായി സംസാരിച്ചെന്നും ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലകളിലും മഴയ്‌ക്ക് മുന്നോടിയായി നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷിത സംവിധാനങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എവിടെയെങ്കിലും വീഴ്‌ച ഉണ്ടായാൽ പരിശോധിക്കണമെന്നാണ് നിർദ്ദേശം. അനാസ്ഥ വരുത്തിയാൽ വച്ച് പൊറുപ്പിക്കാൻ സാധിക്കില്ല. ജോലിയിലെ അശ്രദ്ധവെച്ചു പുലർത്താൻ കഴിയില്ല. നിർമ്മാണ പ്രവൃത്തി നടക്കുന്നിടത്ത് അപകട സാധ്യതയുണ്ടെങ്കിൽ ആർക്കും തന്നെ അറിയിക്കാമെന്നും മന്ത്രി കൂട്ടിചേർത്തു.

അതിനിടെ PWD അസിസ്റ്റൻ്റ് എഞ്ചിനീയറുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News