Nazriya Fahadh: ആടിത്തിമിര്‍ത്ത് നസ്രിയയും നാനിയും; അണ്ടേ സുന്ദരാനികിയിലെ മൂന്നാമത്തെ പാട്ട് പുറത്ത്

അണ്ടേ സുന്ദരാനികിയിലെ മൂന്നാമത്തെ പാട്ട് പുറത്തിറങ്ങി. ‘തന്താനാനന്ത’ എന്ന പാട്ട് സരിഗമ തെലുങ്ക് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പരമ്പരാഗത ഹിന്ദു, ക്രിസ്ത്യന്‍ രീതിയിലുള്ള ഇരുവരുടെയും വിവാഹ ഒരുക്കങ്ങളും പാട്ടില്‍ കാണിക്കുന്നുണ്ട്. തെലുങ്ക് ടിപ്പിക്കല്‍ സ്‌റ്റൈലിലൊരുക്കിയ പാട്ടില്‍ ഹൈ വോള്‍ട്ടേജ് എനര്‍ജിയിലാണ് നസ്രിയയും നാനിയും ഡാന്‍സ് കളിക്കുന്നത്.

ഒരിടവേളക്ക് ശേഷം നസ്രിയ നായികയാവുന്ന ചിത്രം കൂടിയാണ് ‘അണ്ടേ സുന്ദരാനികി’. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. 2020 ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്. നേരത്തെ പുറത്ത് വന്ന അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ‘അണ്ടേ സുന്ദരാനികി’യുടെ പ്രമേയം. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News