Sitaram Yechury : മോദി സർക്കാർ മത ഭ്രാന്ത് അവസാനിപ്പിക്കണം ; സീതാറാം യെച്ചൂരി

പ്രവാചക നിന്ദയിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി (Sitaram Yechury).മോദി സർക്കാർ മത ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് ഒരു പരിഹാരവും കാണാൻ കഴിയില്ല.

ഭരണഘടനാപരമായുള്ള സത്യപ്രതിജ്ഞക്ക് കീഴിൽ പ്രവർത്തിക്കുന്ന മോദി സർക്കാർ മതഭ്രാന്ത് അവസാനിപ്പിക്കണം.ഇന്ത്യയുടെ മതേതര ജനാധിപത്യ അടിത്തറ ഉയർത്തിപ്പിടിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം നുപുർ ശർമയേയും, നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണർക്ക് സിപിഐഎം കത്തയച്ചു.വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുളള പ്രസ്താവനയെന്ന് സിപിഐഎം വ്യക്തമാക്കി.

പ്രവാചക നിന്ദയിൽ പ്രതിഷേധം ശക്തമായതോടെ വധഭീഷണിയുണ്ടെന്ന പരാതിയുമായി നുപുർ ശർമ്മ രംഗത്തെത്തി.നുപുർ ശർമ്മയുടെ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തു.

തന്റെ വാക്കുകൾ പിൻവലിക്കുന്നുവെന്നും തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉള്ളതിനാൽ വീടും സ്ഥലവും മാധ്യമങ്ങൾ പൊതു സമൂഹത്തിൽ പങ്കുവെക്കരുതെന്നും നുപൂർ ശർമ്മ സമൂഹ മാധ്യമങ്ങളിൽ അഭ്യർത്ഥിച്ചിരുന്നു.തുടർന്നാണ് നുപൂർ ശർമ്മയുടെ പരാതിയിൽ ദില്ലി പൊലീസ് കെസെടുത്തത്.

നുപുർ ശർമക്കെതിരെയും, നവീൻ ജിൻഡാലിനെതിരെയും ദില്ലി പൊലീസ് കേസെടുക്കണമെന്നും, ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റി ദില്ലി പൊലീസ് കമ്മിഷണർ രാകേഷ് അസ്ഥാനക്ക് കത്തയച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News