Karan Johar : കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 താരങ്ങള്‍ക്ക് കൊവിഡ്

സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തുവന്നിരുന്നു.

രണ്ടാഴ്ച മുന്‍പ് നടന്ന കരണ്‍ ജോഹറിന്റെ 50-ാം പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പങ്കെടുത്തിരുന്നു. യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാര്‍ട്ടി. പാര്‍ട്ടിയില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നടന്‍ കാര്‍ത്തിക് ആര്യനും കൊവിഡ് പോസിറ്റീവായിട്ടുണ്ട്.

അതേസമയം രാജ്യത്ത്(India) കൊവിഡ്(Covid) കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിനു മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 4270 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് മൂലം 15 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തി. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആര്‍ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്.

ഏറ്റവും കൂടുതല്‍ കേസുകളുള്ള കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ഐ സി എം ആര്‍ അറിയിച്ചു. പരിശോധനകള്‍ നടത്തി രോഗം സ്ഥിരീകരിച്ചവരുടെ ക്യാറ്റൈന്‍ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News