
2006ലെ വാരാണസി സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ.ഗാസിയാബാദിലെ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ വിധി 16 വർഷങ്ങൾക്ക് ശേഷം.
2006 മാർച്ച് 7 ന് നടന്ന സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെയാണ് 16 വർഷങ്ങൾക്ക് ശേഷം കോടതി ശിക്ഷിക്കുന്നത്. സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്ഫോടനങ്ങളിൽ 20ഓളം പേർക്ക് ജീവൻ നഷ്ട്ടമാവുകയും 100 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് 7 ന് രാവിലെ 6.15 നാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് 15 മിനിറ്റുകൾക്ക് ശേഷം റെയിൽവേ സ്റ്റേഷനിലും സ്ഫോടനം നടന്നു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസ്സിംഗിന് സമീപം കുക്കർ ബോംബും കണ്ടെത്തിയിരുന്നു.
മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി.സ്‌ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക ടാസ്‌ക് ഫോഴ്സ്, വാലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നും കണ്ടെത്തുകയായിരുന്നു.
മറ്റ് അഞ്ച് ഭീകരരും ഇതിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയിൽ കോടതിയിൽ മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here