vegetable salad : ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ വെജിറ്റബിള്‍ സാലഡ് ക‍ഴിക്കൂ

ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ വെജിറ്റബിള്‍ സാലഡ് ക‍ഴിക്കൂ

വേണ്ട ചേരുവകൾ…

കാരറ്റ് – നാല്, (നീളത്തിൽ   കനം കുറച്ചു മുറിച്ചത്)

കാബേജ് കനം കുറച്ചരിഞ്ഞത്  – ഒന്നരക്കപ്പ്

സവാള – ഒരു ചെറുത് (കനം കുറച്ചരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം  ( പൊടിയായി   അരിഞ്ഞത്)

കാപ്സിക്കം – ഒന്നിന്റെ പകുതി

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

തേൻ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മല്ലിയില പൊടിയായി അരിഞ്ഞത്   പാകത്തിന്

നൂഡിൽസ് വറുത്തത്       അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം…

 ഒന്നാമത്തെ ചേരുവ അരിഞ്ഞതു തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം രണ്ടാമത്തെ മിക്സും മല്ലിയിലയും ചേർത്തു മെല്ലേ യോജിപ്പിക്കുക. മുകളിൽ ന്യൂഡിൽസ് വിതറി ശേഷം വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News