Delhi Metro : ദില്ലി മെട്രോ ട്രെയിനില്‍ തീപിടിത്തം

ദില്ലി മെട്രോ (Delhi Metro) ട്രെയിനില്‍ തീപിടിത്തം. നോയിഡില്‍ നിന്ന് ദ്വാരക ഭാഗത്തേക്ക് പോവുകയായിരുന്ന മെട്രോയിലായിരുന്നു തീപിടിത്തം ഉണ്ടായത്.

ബോഗിയില്‍ തീയും പുകയും കണ്ടെത്തിയതിനെ തുടര്‍ന്ന് യമുന ബാങ്ക് സ്റ്റേഷനടുത്ത് ട്രെയിൻ നിര്‍ത്തി. യാത്രക്കാരെ പുറത്തിറക്കി.

യാത്ര‍ക്കാരെല്ലാവരും സുരക്ഷിതരാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് ദില്ലി സര്‍ക്കാര്‍ അന്വേഷണം നടത്തും. തീ പിടിത്തത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് അല്പനേരം തടസ്സപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here