Pinarayi Vijayan : മതേതര ശക്തികൾ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുന്നത് അപകടകരം : മുഖ്യമന്ത്രി

മതേതരശക്തികൾ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മതേതര കക്ഷികൾ എന്ന് പറയുന്ന ചിലർ വർഗ്ഗീയവാദികളുമായി അവസരവാദപരമായ യോജിപ്പുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷിപ്ത താൽപ്പര്യക്കാർ നയിക്കുന്ന മാധ്യമങ്ങൾ നൽകുന്ന വ്യാജവാർത്തകൾ സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

രാജ്യത്ത് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ വ്യാപകമായ ആക്രമണം നടത്തുന്നു.ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന് പറഞ്ഞ് രംഗത്തെത്തുന്ന ന്യൂനപക്ഷവർഗ്ഗീയ ശക്തികളും വർഗ്ഗീയ ഭിന്നിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ മതേതര പൊതു ജനാധിപത്യ ശക്തികൾക്കേ സാധിക്കൂ. മതേതര ശക്തികൾ വർഗ്ഗീയ ശക്തികളുമായി സന്ധിചെയ്യുന്നത് അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രാവബോധം വളർത്തണമെന്ന് അടിവരയിടുന്ന ഭരണഘടനയെ അത് സംരക്ഷിക്കേണ്ടവർ തന്നെ തകർക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശാസ്ത്രാവബോധവും ചരിത്ര വസ്തുതകളും ഇല്ലാതാക്കാനാണ് ശ്രമം.ശാസ്ത്രത്തെ നിഷേധിച്ച് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറഞ്ഞതാണ് വലുതെന്ന് പ്രചരിപ്പിക്കുന്നു.

ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ രാമപുരം വായനശാല ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News