UAE : പ്രവാചക നിന്ദ ; അപലപിച്ച് യു എ ഇ

പ്രവാചക നിന്ദ പരാമർശങ്ങളെ അപലപിച്ച് യു എ ഇ യും .ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ ആചാരങ്ങളും പെരുമാറ്റങ്ങളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

മതചിഹ്നങ്ങളെ ബഹുമാനിക്കുകയും അവ ലംഘിക്കാതിരിക്കുകയും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ പ്രസ്താവന .

സഹിഷ്ണുതയുടെയും മാനുഷിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉത്തരവാദിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രവാചക നിന്ദ ; ഇന്ത്യ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ഗവർണർ

നുപുർ ശർമയുടെ പ്രവാചക നിന്ദയിൽ മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ ഇന്ത്യക്കെതിരെ പറയാറുളളതാണ്.പ്രധാനമന്ത്രി ശ്രമിക്കുന്നത് സ്വസ്ഥമായ സാമൂഹിക അന്തരീക്ഷം ഉണ്ടാക്കാനാണെന്നും ഗവർണർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here