പ്രവാചക നിന്ദ: യു എ ഇയ്ക്ക് പിന്നാലെ അപലപിച്ച് ജോർദാനും

ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് പ്രവാചക നിന്ദ നടത്തിയതിനെ അപലപിച്ച് ജോർദാൻ. തീവ്രവാദവും വിദ്വേഷവും വളർത്തുന്ന പ്രവൃത്തിയാണ് ഇന്ത്യയിലുണ്ടായതെന്നും നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടി ശരിയായ സമയത്തെന്നും ജോർദാൻ അറിയിച്ചു.

ബിജെപിയുടെ ദേശീയ വക്താവ് നൂപൂർ ശർമ ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് വിവാദ പരാമർശം നടത്തിയത്. പ്രവാചക നിന്ദ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍)യും നേരത്തേ രംഗത്തെത്തിയിരുന്നു.

പ്രവാചക നിന്ദ പരാമർശങ്ങളെ അപലപിച്ച് യു എ ഇയും നേരത്തേ രംഗത്തെത്തിയിരുന്നു .ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ ആചാരങ്ങളും പെരുമാറ്റങ്ങളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

മതചിഹ്നങ്ങളെ ബഹുമാനിക്കുകയും അവ ലംഘിക്കാതിരിക്കുകയും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ പ്രസ്താവന .

സഹിഷ്ണുതയുടെയും മാനുഷിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉത്തരവാദിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News