Boris johnson: ബോറിസ് ജോൺസണ് പ്രധാനമന്ത്രിയായി തുടരാം

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍(boris johnson) തുടരും. കൺസർവേറ്റീവ് പാർട്ടിയം​ഗങ്ങളുടെ വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി പഥത്തിൽ തുടരാൻ ബോറിസ് ജോൺസണ് അവസരമൊരുങ്ങിയത്.

59 ശതമാനം പിന്തുണ നേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടിയത്. വോട്ടെടുപ്പിൽ 211 അനുകൂല വോട്ടുകളാണ് ബോറിസ് നേടിയത്. 148 പേർ എതിർത്തു.

ഇതോടെ രാജ്യത്തെ മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് വിരാമമാകുന്നത്. കൊവിഡ് ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ച് മദ്യസൽക്കാരങ്ങൾ നടന്നതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാരുൾപ്പെടെ രം​ഗത്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തിൽ ബോറിസ് ജോൺസൻ അടക്കമുള്ളവർ പങ്കെടുത്ത മദ്യസൽക്കാരത്തിന്റെ ഫോട്ടോ ‘ദ് ഗാർഡിയൻ’ ദിനപത്രം പുറത്തുവിട്ടു.

മദ്യവിരുന്നിൽ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോൺസൺ പാർലമെന്റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാർക്കൊപ്പം ഭരണപക്ഷ എംപിമാരും ജോൺസന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി.

തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ടിന്റെ പൂർണരൂപം കഴിഞ്ഞയാഴ്ചയാണു പ്രസിദ്ധീകരിച്ചത്. ഇതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News