Perambra: വീടിന് മുകളിലേക്ക് മതിലിടിഞ്ഞുവീണു; വൃദ്ധന് ദാരുണാന്ത്യം

പേരാമ്പ്ര(Perambra) ടൗണിന് സമീപം വീടിന് മുകളിലേക്ക് അടുത്ത വീട്ടിലെ മതിലിടിഞ്ഞ് വൃദ്ധന് ദാരുണാന്ത്യം. പാറേന്റമീത്തല്‍ നാരായണ കുറുപ്പ് (72) ആണ് മരിച്ചത്. രണ്ട് മണിക്കൂറോളം കല്ലിനും മണ്ണിനുമിടയില്‍ കുടുങ്ങികിടന്ന നാരായണ കുറുപ്പിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരുതോറമ്മല്‍ ഭാഗത്തെ ഉയര്‍ന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. നാരായണ കുറുപ്പിന്‍രെ വീടിന്റെ ഒരു വശത്ത് ഉയര്‍ന്ന ഭാഗത്താണ് മറ്റൊരു വീടുള്ളത്. ഈ വീടിനോട് ചേര്‍ന്ന് മൂന്ന് മീറ്ററോളം ഉയരത്തില്‍ ചെങ്കല്ലുകൊണ്ട് അടുത്തിടെ കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നു വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News