Food: ‘സുരക്ഷിത ഭക്ഷണം മെച്ചപ്പെട്ട ആരോഗ്യം’; ഇന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ ദിനം

ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചുമുള്ള അവബോധം വർധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിന്ന്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ജൂൺ 7,ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ(world food security day) ലക്ഷ്യങ്ങൾ.

ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങൾ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷനും സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ചാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ഓരോ തീമിന് അനുസരിച്ചാണ് ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ച് വരുന്നത്.

‘സുരക്ഷിത ഭക്ഷണം മെച്ചപ്പെട്ട ആരോഗ്യം’എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാർഷിക മേഖലകളിൽ ആരോഗ്യകരമായ, ശുചിത്വപരമായ രീതികൾ വളർത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകൾ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News