മെയ് 13-നും ജൂൺ രണ്ടിനുമിടയിൽ ആഫ്രിക്കയ്ക്ക് പുറത്ത് 27 രാജ്യങ്ങളിൽ 780 പേർക്ക് വാനരവസൂരി(monkey pox) സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ യാത്ര ചെയ്തവരും സ്വവർഗരതിയിൽ ഏർപ്പെട്ട പുരുഷന്മാരിലുമാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു.
രോഗം അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏഴ് രാജ്യങ്ങളിൽ ഈ വർഷം ജൂൺ ഒന്നുവരെ 66 പേരാണ് വാനരവസൂരിക്ക് ഇരയായത്. മറ്റ് രാജ്യങ്ങളിൽ രോഗം ബാധിച്ചുള്ള മരണമുണ്ടായിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.