P. A Mohammed Riyas : സ്ലാബ് തകർന്നെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ; മണിക്കൂറുകള്‍ക്കകം എല്ലാം ശരിയാക്കി മന്ത്രി മുഹമ്മദ് റിയാസ്

വിദ്യാർഥികൾക്കു ഭീഷണിയായി പുനലൂർ (punalur ) പിറവന്തൂർ മോഡൽ യുപി സ്കൂളിനു സമീപത്തെ സ്ലാബുകൾ ഇളകി കിടക്കുകയാണെന്ന് നടൻ അരുൺ പുനലൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹ​രിച്ച്‌ ഫോട്ടോ സഹിതം മന്ത്രിയുടെ മറുപടി.

സ്‌കൂളിനു മുന്നിലെ ഹൈവേ പണിയുമായി ബന്ധപ്പെട്ട്‌ പുതുതായി നിർമിച്ച നടപ്പാതയിലെ പല സ്ലാബുകളും ഇളകി കിടക്കുകയാണെന്ന് ചിത്രം സഹിതമാണ് ഫെയ്‌സ്ബുക്കിലൂടെ അരുൺ പുനലൂർ പങ്കുവച്ചത്.എൽകെജി മുതൽ ഏഴാം ക്ലാസ്‌ വരെയുള്ള 300 കുട്ടികൾ സ്‌കൂളിലേക്ക് വരികയും പോകുകയും ചെയ്യുന്ന വഴിയാണിത്.

സ്കൂൾ (school ) തുറക്കുന്നതിനു മുമ്പും ശേഷവും പലതവണ പ്രശ്‌നം റോഡ്‌ നിർമാണത്തിന്റെ ചുമതലയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും അരുൺ ചൂണ്ടിക്കാട്ടി.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ പ്രശ്നം പരിഹരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് മന്ത്രി റിയാസ് (P. A. Mohammed Riyas) നേരിട്ട് നിർദേശം നൽകി. ഇക്കാര്യം പോസ്റ്റിനു കീഴിൽ മന്ത്രി തന്നെ കമന്റ് ചെയ്തു.

വൈകാതെ തന്നെ ഇളകിക്കിടന്ന സ്ലാബുകൾ മാറ്റിസ്ഥാപിച്ച് അതിന്റെ ചിത്രം മന്ത്രി വീണ്ടും അരുൺ പുനലൂരിന്റെ പോസ്റ്റിനു കീഴിൽ പങ്കുവച്ചു. മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച മന്ത്രിക്ക് നന്ദിയും അഭിനന്ദവും അറിയിച്ച് അരുണും നിരവധിപേരും രം​ഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News