K Surendran: മഞ്ചേശ്വരം കോഴക്കേസ്; സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും

മഞ്ചേശ്വരം(manjeswaram) കോഴക്കേസിൽ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത്.

സുരേന്ദ്രനുൾപ്പടെ ആറു പേരാണ് കേസിൽ പ്രതികൾ. പട്ടിക വിഭാഗക്കാരനായ സുന്ദരയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും, എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ; ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് പുരസ്‌കാരം

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നില്‍ക്കുന്നു. കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

പുരസ്‌കാര വിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here