” ജംഷിദിന്റെ നെഞ്ചിലും തലയ്ക്കും ക്ഷതമേറ്റു ” ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ബാംഗ്ലൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ശരീരത്തിലേറ്റ മുറിവുകൾ മരണത്തിന് തൊട്ടുമുൻപ് ഉണ്ടായതാണെന്ന് റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ മാസം 11 സുഹൃത്തുക്കൾക്കൊപ്പം ബാംഗ്ലൂരിൽ പോയ ജംഷിദിനെ മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജംഷിദ് ട്രെയിൻ തട്ടി മരിച്ചതാണ് എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നൽകിയ മൊഴി.

എന്നാൽ ജംഷിദിന്റെ മരണ കാരണം തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ശരീരത്തിലേറ്റ മുറിവുകൾ മരണത്തിന് തൊട്ട്മുൻപ് ഉണ്ടായതാണെന്നും റിപ്പോർട്ടിലുണ്ട്. ട്രെയിൻ തട്ടി മരിച്ചതാണെന്ന് സാധുകരിക്കത്തക്ക കണ്ടെത്തലുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇല്ലാത്തത് ജംഷിദിന്റെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.

മരണത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കൾ നേരത്തെ മുതൽ ആരോപിച്ചിരുന്നത്. സംഭവത്തിൽ നിലവിൽ ബാംഗ്ലൂർ മാണ്ഡ്യ പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News