Vijay Babu : വിജയ് ബാബുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്‍റെ (vijay babu) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയത്.

അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും എന്നും കോടതി വ്യക്തമാക്കി. കോടതി നിർദേശ പ്രകാരം നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരായിരുന്നു .തുടർന്ന് രണ്ട് ദിവസം വിജയ് ബാബുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. വെള്ളിയാഴ്ച വരെ വിജയ് ബാബുവിൻ്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. യുവനടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയ കേസിലും പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയത്. തുടർന്ന് അന്വേഷണ സംഘം പൊലിസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

അതിനിടെ വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു.വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സൈജു കുറുപ്പ് മൊഴി നൽകി.

ഏപ്രിൽ 22-നാണ് നടി പരാതി നൽകുന്നത്. പിന്നാലെ ഗോവ വഴിയാണ് വിജയ് ബാബു വിദേശത്തേക്ക് കടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here