RSS: ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ച കേസ്; മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ(Kannur) താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് ആർ എസ് എസ്(rss) പ്രവർത്തകർ അറസ്റ്റിൽ(arrest). ടി.കെ മനോജ്,ടി സുകേഷ്,ടി.കെ പ്രജിൽ എന്നിവരാണ് അറസ്റ്റിലായത്.

വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കണ്ണൂർ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ക്ഷേത്രത്തിനകത്ത് കയറിയാണ് ജീവനക്കാരനെ മർദ്ദിച്ചത്. പെരളശ്ശേരി സ്വദേശി വി ഷിബിനെയാണ് മർദ്ദിച്ചത്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News