Arjun Ayanki : അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ (Arjun Ayanki )പൊലീസ് കാപ്പ ചുമത്തി.കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി.കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഡിഐജിക്ക് ശുപാർശ നൽകിയിരുന്നു.

അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ്(POLICE) റിപ്പോർട്ടിലുള്ളത്. ഓപ്പറേഷൻ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി.

അർജുൻ ആയങ്കി ഉൾപ്പെടുന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ നേതാവ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അർജ്ജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം പോലുമല്ല. പാർട്ടി അംഗങ്ങളാണെന്ന് വരുത്തി തീർക്കാൻ സോഷ്യൽമീഡിയയിലൂടെ ശ്രമിച്ചു, ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ പരസ്യമായി സംഘടന അവരെ തള്ളിയെന്നും എസ് സതീഷ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News