വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല (Ramesh Chennithala). തൃക്കാക്കരയിലെ ജയം കോണ്‍ഗ്രസ് പ്രവർത്തകരുടെ കണ്ണ് തുറപ്പിക്കണമെന്നും, ഒരുമിച്ചു പ്രവർത്തിച്ചത് കൊണ്ടാണ് വിജയം നേടാൻ കഴിഞ്ഞത്. വിവാദങ്ങൾ ഉണ്ടാക്കി വിജയത്തിന്റെ മാറ്റ് കുറയ്ക്കരുതെന്നും, വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
വിഡി സതീശൻ (V. D. Satheesan) ലീഡറായി സ്വയം അവകാശപ്പെട്ടതോടെയാണ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയത്. കേരളം മുഴുവൻ ഫ്‌ളക്‌സ് വെച്ചതും ചെന്നിത്തല പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇതോടെ തൃക്കാക്കരയിലെ ജയം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കണ്ണ് തുറപ്പിക്കണമെന്നും, ഒറ്റക്കെട്ടായുള്ള വിജയമെന്നുമാണ് ലീഡർ വിവാദത്തിനെതിരെയുള്ള ചെന്നിത്തലയുടെ പ്രതികരണം.
തൃക്കാക്കര വിജയത്തിന്റെ മാറ്റ് കുറയ്ക്കാനുളള നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും വ്യക്തമാക്കിയ ചെന്നിത്തല വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.