Police : ലൈസന്‍സ് ലഭിച്ചവര്‍ക്ക് തോക്ക് ഉപയോഗിക്കാൻ ഇനി പൊലീസ് പഠിപ്പിക്കും

ലൈസൻസ് ലഭിച്ചവർക്ക് തോക്ക് ഉപയോഗിക്കാൻ പൊലീസ് (Police) പരിശീലനം നൽകും. എ.ആർ ക്യാമ്പുകളിലാണ് പരിശീലനം. നിശ്ചിതഫീസ് ഈടാക്കിയാകും പരിശീലനം നൽകുക.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഡി.ജി.പി അനിൽകാന്താണ് വിഷയത്തിൽ ഉത്തരവിറക്കിയിരിക്കുന്നത്.തോക്ക് ലൈസൻസ് ലഭിച്ചവർക്കും ലൈസൻസിന് അപേക്ഷിച്ചവർക്കും അതത് എ.ആർ. ക്യാമ്പുകളിലാകും പരിശീലനം നൽകുക.

പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനാണ് പൊലീസിന് അനുമതി നല്‍കിയിട്ടുളളത്. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് പുറത്തിറങ്ങി. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നൽകുകയെന്നും പരിശീലന ഫീസ് ആയി 5000 രൂപ ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

തോക്ക് ലൈസൻസ് ഉള്ളവർക്കും പുതിയ ലൈസൻസിന് അപേക്ഷിക്കുന്നവർക്കുമാണ് പൊലീസ് ആയുധ പരിശീലനം നൽകുന്നത്. മൂന്ന് മാസത്തിലൊരിക്കലാണ് പരിശീലനം നൽകുക. ആയുധം ഉപയോഗിക്കുന്നത്, സൂക്ഷിക്കുന്നത്, ആയുധവുമായി ബന്ധപ്പെട്ട നിയമനടപടികൾ എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്.

സംസ്ഥാനത്തെ എ.ആർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകുകയെന്നും പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here