Nupur Sharma : പ്രവാചക നിന്ദയിൽ കൂടുതൽ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ

പ്രവാചക നിന്ദയിൽ കേന്ദ്രസർക്കാർ കൂടുതൽ പ്രതിരോധത്തിൽ.കൂടുതൽ അറബ് രാഷ്ട്രങ്ങൾ രംഗത്തുവന്നതോടെ നയതന്ത്ര നിലയിൽ ഇടപെടൽ ഉണ്ടായേക്കും.ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ബിജെപിയും വക്താക്കൾക്ക് നിർദേശം നൽകി.

മതഭ്രാന്തിൽ നിന്നാണ് ഇത്തരം പരാമർശങ്ങൾ എന്നും, കേന്ദ്രസർക്കാർ ഭരണഘടനയോട് മാപ്പ് പറയണമെന്നും സിപിഐഎം (cpim) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.വധഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്ന് നുപുർ ശർമയ്ക്ക് സുരക്ഷ വർധിപ്പിച്ചു.

പ്രവാചക നിന്ദയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ ബിജെപി നിര്‍ബന്ധിതരാകുന്നത്.പാർട്ടി വക്താക്കളുടെ വിവാദ പരാമർശം കേന്ദ്ര സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചെന്ന വിലയിരുത്തലിലാണ് BJP യിലെ മുതിർന്ന നേതാക്കൾ.

ഇനി ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും വാക്കുകളിൽ മിതത്വം പാലിക്കണമെന്നും ബിജെപി നേതൃത്വം പാർട്ടിയുടെ വക്താക്കൾക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചമാക്കുന്നതിനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം വേഗത്തിലാക്കിയിട്ടുണ്ട്.നയതന്ത്ര തലത്തിലടക്കം ഇടപെടലുകൾ ഉണ്ടായേക്കും.

അതേ സമയം മത ഭ്രാന്ത് മൂലമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.മറ്റ് രാജ്യങ്ങളോട് മാപ്പ് പറയുന്നതിന് മുന്നേ ഇന്ത്യൻ ഭരണഘടനയോടാണ് കേന്ദ്രസർക്കാർ മാപ്പ് പറയേണ്ടതെന്നും യെച്ചൂരി പ്രതികരിച്ചു.

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്നും, നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നൽകേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. അതിനിടെ വധഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്ന് നുപുർ ശർമയ്ക്ക് സുരക്ഷ വർധിപ്പിച്ചു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here