Mullaperiyar : മുല്ലപ്പെരിയാറില്‍ നടപടി തുടങ്ങി ; മേല്‍നോട്ട സമിതി യോഗം ദില്ലിയില്‍ ചേര്‍ന്നു

മുല്ലപ്പെരിയാർ (Mullaperiyar ) കേസിലെ സുപ്രീംകോടതി (Supreme Court ) നിർദ്ദേശങ്ങൾ നടപ്പാക്കാൻ മേൽനോട്ട സമിതിയുടെ നടപടികൾ ആരംഭിച്ചു. ഇരുസംസ്ഥാനങ്ങൾക്കും ഇടയിലെ തർക്കങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറീതലത്തിൽ ചർച്ചകൾ നടത്തും. അണക്കെട്ടിൻറെ അറ്റകുറ്റപ്പണികൾക്ക് കേരളം സഹകരിക്കണമെന്ന് മേൽനോട്ട സമിതിയിൽ തമിഴ് നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.മേൽനോട്ട സമിതിയെയാണ് അതിനായി കോടതി ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി നിർദ്ദേശങ്ങൾ ഇന്നലെ ചേർന്ന മേൽനോട്ട സമിതി പരിശോധിച്ചു.

മേൽനോട്ട സമിതിയിൽ കേരള-തമിഴ്നാട് സർക്കാരുകളുടെ പ്രതിനിധികൾ പങ്കെടുത്തു. അണക്കെട്ടിൻറെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരളം നടപടിയെടുക്കണമന്നാണ് തമിഴ് നാട് സർക്കാർ ആവശ്യപ്പെട്ടത്.

അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിൻറെ അറ്റകുറ്റപ്പണികൾക്കും കേരളം സഹകരിക്കണം എന്നും തമിഴ് നാട് ആവശ്യപ്പെട്ടു. ഇതിന് വനംവകുപ്പിൻറെ അനുമതി ആവശ്യമാണെന്ന് കേരളം മറുപടി നൽകി.അണക്കെട്ടിൻറെ സുരക്ഷ സംബന്ധിച്ച മേൽനോട്ട സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ചിഫ് സെക്രട്ടറിമാർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അണക്കെട്ട് വിഷയത്തിൽ കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള തർക്കങ്ങൾ കേരള-തമിഴ്നാട് ചീഫ് സെക്രട്ടറിതലത്തിൽ ചർച്ച നടത്തി പരിഹരിക്കാനാണ് ഇന്നലെയുണ്ടായ ധാരണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News