UN: എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണം; യുഎൻ

ബിജെപി(bjp) വക്താക്കളുടെ പ്രവാചകനിന്ദയെ അപലപിച്ച്‌ കൂടുതൽ ലോകരാജ്യങ്ങൾ രംഗത്തിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ടസഭ(un). എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പ്രതികരിച്ചു.

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായുള്ള പ്രതിഷേധം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി. ടൈംസ്‌നൗ ചാനല്‍ ചർച്ചയിലാണ്‌ നൂപുർ ശർമ വിവാദപരാമർശം നടത്തിയത്‌. അതിന് പിന്നാല ബിജെപിയുടെ ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ കുമാർ ജിൻഡാൽ സമൂഹമാധ്യമത്തിലൂടെ സമാനപരാമർശം നടത്തി.

അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തിപ്പെട്ടതോടെ മുഖംരക്ഷിക്കാനായി നൂപുറിനെ സസ്‌പെൻഡ്‌ ചെയ്‌ത ബിജെപി ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News