പച്ചക്കറി വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നഗര സഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍|Arrest

പച്ചക്കറി വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നഗര സഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തിരുവനന്തപുരം നഗരസഭയിലെ ജഗതി സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ശ്രീകുമാരനെയാണ് വിജലന്‍സ് സംഘം പിടികൂടിയത്. വഴുതക്കാട് പുതിയതായി ആരംഭിച്ച പച്ചക്കറി സ്ഥാപനത്തിന്റെ ലൈസന്‍സ് ശരിയാക്കുന്നതിന് 2000 രൂപയാണ് ആവശ്യപ്പെട്ടത്.

ഫിനോഫ്തലിന്‍ പൗഡര്‍ വിതറിയ നോട്ട് വിജിലന്‍സ് സംഘം പച്ചക്കറി വ്യാപാരിക്ക് നല്‍കിയ ശേഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടൂകയായിരുന്നു, ജഗതിയിലെ സോണല്‍ ഓഫീസില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ ട്രാപ്പില്‍പ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here