‘ബോയ്‌കോട്ടി’ന്റെ സ്‌പെല്ലിങ് പോലും അറിയാത്തവരാണ് ബഹിഷ്‌കരിക്കാന്‍ നടക്കുന്നത്

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ ട്വിറ്ററില്‍ വാക്കു തര്‍ക്കങ്ങള്‍ ഉയരുകയാണ്്. ബിജെപി നേതാവിന്റെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചതിന് പിന്നാലെയാണ് ‘ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ്’ ട്വിറ്ററില്‍ ട്രെന്‍ഡിങായത്. Boycott എന്നതിന് ‘ Bycott’ എന്നാണ് പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ‘ബോയ്‌കോട്ടി’ന്റെ സ്‌പെല്ലിങ് പോലും എഴുതാന്‍ അറിയാത്തവരാണ് ബഹിഷ്‌കരിക്കാന്‍ നടക്കുന്നതെന്ന് റീട്വീറ്റുകള്‍ നിറഞ്ഞു.

‘ഞാനൊരു അഭിമാനമുള്ള ഹിന്ദുവാണ് അതുകൊണ്ട് ഖത്തര്‍ എയര്‍വെയ്‌സില്‍ ഇനി യാത്ര ചെയ്യില്ലെ’ന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഖത്തര്‍ എയര്‍വെയസിസലെ യാത്ര അത്യാവശ്യം ചിലവേറിയതാണ്. അതുകൊണ്ട് ആദ്യം ഒരു ലിറ്റര്‍ പെട്രോള്‍ ബഹിഷ്‌കരിക്കൂ, പിന്നീടാവാം ഖത്തര്‍ എയര്‍വെയ്‌സിലെ യാത്ര എന്ന് മറ്റൊരാള്‍ കുറിച്ചു.

അതേസമയം ഖത്തര്‍ എയര്‍വെയ്‌സിന്റെ ടോപ് 15 റൂട്ടുകളില്‍ ഒരു ഇന്ത്യന്‍ നഗരം പോലുമില്ലെന്നും കൊച്ചിയാണ് ആദ്യ ഇരുപതില്‍ വരുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് 1350 ഓക്‌സിജന്‍ സിലിണ്ടറുകളിലെറെ സൗജന്യമായി നല്‍കിയ കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സെന്നും വൈകാരിക വിക്ഷോഭത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ഇറങ്ങരുതെന്നുമെല്ലാം പലരും ട്വീറ്റ് ചെയ്യുന്നുണ്ട്.

ഗ്യാന്‍വാപി മോസ്‌കുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കിടെ ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മ പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് ആക്ഷേപം. ഇതേത്തുടര്‍ന്ന് കാണ്‍പൂരിലടക്കം സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here