‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’; ധ്യാന്‍ ശ്രീനിവാസന്റെ കുട്ടിക്കാല ചിത്രത്തെ ട്രോളി സോഷ്യല്‍മീഡിയ

അഭിനയത്തെക്കാളുപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്ത് ചോദ്യത്തിനും ഹാസ്യ രൂപേണ മറുപടി തരുമെന്നുള്ളതാണ് ധ്യാനിന്റെ അഭിമുഖത്തിന്റെ പ്രത്യേകത. അടുത്ത കാലത്ത് കൈരളി ടി.വിയിലെ ശ്രീനിവാസന്റെയും കുടുംബത്തിന്റേയും പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ അഭിമുഖത്തിലെ ധ്യാനിന്റേയും വിനീതിന്റെയും പരമര്‍ശങ്ങള്‍ പിന്നീട് ട്രോളുകളായും പുറത്ത് വന്നിരുന്നു.

കുട്ടിക്കാലത്ത് അച്ഛനുമൊത്ത് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ധ്യാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ രകസകരമായ കമന്റുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

‘കൊടുംഭീകരനൊപ്പം ഒരു പാവം അച്ഛന്‍, ശ്രീനിവാസന്‍’, ‘നവ്യയുമായി പ്രണയത്തിലായ കാലം’, ഉടായിപ്പുകളുടെ മൂര്‍ത്തിഭാവമേ’, നല്ലവനായ ഉണ്ണി’, ‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, ‘എത്ര നിഷ്‌കളങ്കനായ പയ്യന്‍’, ‘വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അവന്, ഭീകരനാണവന്‍, കൊടുംഭീകരന്‍’, ‘അന്നേ ഒരു കള്ളലക്ഷണമുണ്ട് മുഖത്ത്’, എന്നിങ്ങനെ പോകുന്ന കമന്റുകള്‍.

പഴയ അഭിമുഖത്തിലെ ധ്യാനിന്റെ രസകരമായ ചിത്രങ്ങളും ചിലര്‍ കമന്റിലൂടെ പങ്കുവെക്കുന്നുണ്ട്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടലാണ് ഒടുവില്‍ പുറത്തിറങ്ങിയ ധ്യാനിന്റെ ചിത്രം. ഇന്ദ്രന്‍സും ദുര്‍ഗാ കൃഷ്ണയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. ത്രില്ലര്‍ ഗണത്തിലൊരുങ്ങിയ ഉടല്‍ നിരൂപക പ്രശംസക്കൊപ്പം വാണിജ്യ വിജയവും നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here