Pakistan : പ്രവാചക നിന്ദ ; പാക്കിസ്ഥാന്‍ പാര്‍ലമെന്‍റും അപലപിച്ച് പ്രമേയം പാസാക്കി

ബി ജെ പി (BJP) നേതാക്കളുടെ പ്രവാചക നിന്ദ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം .സംഭവത്തെ ഖത്തര്‍ ശൂറാ കൗണ്‍സില്‍ അപലപിച്ചു.പാക്കിസ്ഥാന്‍ (Pakistan) പാര്‍ലമെന്‍റും അപലപിച്ച് പ്രമേയം പാസാക്കി.

അതിനിടെ ബിജെപി(bjp) വക്താക്കളുടെ പ്രവാചകനിന്ദയെ അപലപിച്ച്‌ കൂടുതൽ ലോകരാജ്യങ്ങൾ രംഗത്തിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ടസഭയും(un). എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പ്രതികരിച്ചു.

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായുള്ള പ്രതിഷേധം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി. ടൈംസ്‌നൗ ചാനല്‍ ചർച്ചയിലാണ്‌ നൂപുർ ശർമ വിവാദപരാമർശം നടത്തിയത്‌. അതിന് പിന്നാല ബിജെപിയുടെ ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ കുമാർ ജിൻഡാൽ സമൂഹമാധ്യമത്തിലൂടെ സമാനപരാമർശം നടത്തി.

അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തിപ്പെട്ടതോടെ മുഖംരക്ഷിക്കാനായി നൂപുറിനെ സസ്‌പെൻഡ്‌ ചെയ്‌ത ബിജെപി ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

അതിനിടെ ചാനൽ ചർച്ചയിൽ പ്രവാചക നിന്ദ നടത്തിയ ബിജെപി ദേശീയ വക്താവ്‌ നൂപുർ ശർമയ്‌ക്ക് (Nupur Sharma ) മുംബൈ പൊലീസ് നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിനു ഹാജരാവണം എന്നു ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസയച്ചത്. മൂന്നു കേസുകളാണ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തി, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, തനിക്ക്‌ വധഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയിൽ ഡൽഹി പൊലീസ്‌ കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here