ഗ്യാന്‍ വാപി മസ്ജിദിലെ അവകാശ വാദം; നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജാമിഅത്ത് ഉലമ ഐ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു|Supreme Court

(Gyanvapi Masjid)ഗ്യാന്‍ വാപി മസ്ജിദിലെ അവകാശ വാദം നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജാമിഅത്ത് ഉലമ ഐ ഹിന്ദ് (Supreme Court)സുപ്രീം കോടതിയെ സമീപിച്ചു. ചരിത്രത്തിലെ പിഴവുകള്‍ പുതിയ സമ്മര്‍ദ്ദങ്ങള്‍ക്ക് അനുസരിച്ച് മാറ്റാനാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. ആരാധാനലായങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന 1991ലെ നിയമം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജി തള്ളണമെന്നാണ് ജാമിഅത്ത് ഉലമ ഐ ഹിന്ദ് ആവശ്യപ്പെടുന്നത്. ഹര്‍ജി നിയപരമായി നിലനിലക്കുന്നല്ല. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുത്. ചരിത്രത്തിലെ പിഴവുകള്‍ പുതിയ സമ്മര്‍ദ്ദങ്ങള്‍ക്ക് അനുസരിച്ച് തിരുത്താനാകില്ല. ആരാധനാലയങ്ങളില്‍ തല്‍സ്ഥിതി തുടരാനുള്ള നിയമം ലംഘിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

ഗ്യാന്‍വാപി മസ്ജിദ് കേസിന്റെ പശ്ചാചത്തലത്തിലാണ് സുപ്രീംകോടതിയിലെ ഹര്‍ജികള്‍. ഹിന്ദുസംഘടനകള്‍ക്ക് വേണ്ടി അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ആ കേസിലാണ് ജാമി അത്ത് ഉലമയും കക്ഷി ചേര്‍ന്നത്. ഗ്യാന്‍വാപി മസ്ജിദില്‍ ശിവലംഗരൂപം കണ്ടെത്തിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ കേസില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. വാരാണസി ജില്ലാ കോടതിയോട് വസ്തുതകള്‍ പരിശോധിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് വാരാണാസി ജില്ലാ കോടതിയില്‍ ഗ്യാന്‍വാപി കേസ് വാദം കേള്‍ക്കല്‍ തുടരുകയാണ്. അതിനിടെയാണ് 1991ലെ നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ആ വാദത്തെ എതിര്‍ത്തും സുപ്രീംകോടതിയിലെ ഹര്‍ജികള്‍. അവധിക്കാലത്തിന് ശേഷമാകും ഈ കേസ് സുപ്രീംകോടതി പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News