Nupur Sharma : പ്രവാചക നിന്ദ ; അപലപിച്ച് 15 രാജ്യങ്ങള്‍

ബിജെപി (BJP) നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ അപലപിച്ച് 15 രാജ്യങ്ങൾ രംഗത്ത്. ഇറാൻ, ഇറാഖ് ഖത്തർ, സൗദി അറേബ്യ, ഒമാൻ യുഎഇ (UAE) അടക്കമുള്ള രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ചാനൽ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് ബിജെപി വക്താവ് നുപൂർ ശർമ്മയെയും ബിജെപി നേതാവ് നവീൻ ജിൻഡാലിനെയും പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെയായിരുന്നു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധ മാർച്ചിനിടെയാണ് യുപിയിലെ കാൻപൂരിൽ സംഘർഷമുണ്ടായത്. കടകൾ അടപ്പിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. ഇതിനെ എതിർത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

13 പൊലീസുകാർക്കും മുപ്പതോളം സാധാരണക്കാർക്കും സംഘർഷത്തിൽ പരുക്കേറ്റു. സംഭവത്തിൽ 36 പേർ അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News