ലാഭം ഇരട്ടിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍|KFC

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ അതിന്റെ അറ്റാദായം (net profit). ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ പ്രകാരം, 13.17 കോടി രൂപ യാണ് അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇത് 6.58 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭത്തിലും (operating profit ) വര്‍ധന ഉണ്ടായി. മുന്‍ വര്‍ഷം 153 കോടി രൂപയായിരുന്ന പ്രവര്‍ത്തന ലാഭം, ഇപ്പോള്‍ 193 കോടി രൂപയായി ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) നിയന്ത്രിക്കാനും കെ എഫ് സി ക്കു കഴിഞ്ഞു. മൊത്ത എന്‍പിഎ (gross NPA ) മുന്‍ വര്‍ഷത്തെ 3.58 ശതമാനത്തില്‍ നിന്ന് 3.27 ശതമാനമായി കുറഞ്ഞു. അറ്റ എന്‍പിഎ (NPA ) കഴിഞ്ഞ വര്‍ഷത്തെ 1.48 ശതമാനത്തില്‍ നിന്ന് 1.28 ശതമാനമായാണ് കുറഞ്ഞത്. സമ്പദ്വ്യവസ്ഥ കടുത്ത സമ്മര്‍ദ്ദത്തിലായിട്ടു പോലും, കെഎഫ്സിക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ കാര്യമാണെന്നു കെഎഫ്സി സിഎംഡി സഞ്ജയ് കൗള്‍ ഐ എ എസ് പറഞ്ഞു.

കൊവിഡ് കാലത്ത് കുടിശ്ശികക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതെ, അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞത് കെഎഫ് സി ക്കു നേട്ടമായി. വായ്പാ ആസ്തി(loan portfolio ) 4751 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കെ എഫ് സി യുടെ മൊത്തം മൂല്യം(networth) 2.46% വര്‍ധിച്ച് 695 കോടി രൂപയായി. മൂലധന-ആസ്തി അനുപാതവും (Capital Adequacy Ratio ) 22.41% ആണ്. എല്ലാ വര്‍ഷവും ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമെന്ന റെക്കോര്‍ഡും കെഎഫ്സി നിലനിര്‍ത്തിയിരിക്കുന്നു. കെ എഫ് സി കഴിഞ്ഞ വര്‍ഷം ചെറുകിട ഇടത്തരം മേഖലകളെയും സ്റ്റാര്‍ട്ടപ്പുകളെയും കേന്ദ്രികരിച്ചാണ് വായ്പ അനുവദിച്ചത്. അതുവഴി ആ മേഖലയില്‍ കെ എഫ് സിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വായ്പയായ 1877 കോടി രൂപ നല്‍കാന്‍ കഴിഞ്ഞു. കൊവിഡ് മൂലം MSMEകള്‍ നേരിടുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് കുറച്ചിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗം മൂലമുണ്ടായ പ്രതിസന്ധി കാലത്ത്് MSME, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് 20% അധിക വായ്പയും നല്‍കുകയുണ്ടായി.

26 സ്റ്റാര്‍ട്ടപ്പ്കള്‍ക്കായി 27.60 കോടി രൂപ യാതൊരു ഈടും ഇല്ലാതെ വായ്പയായി നല്‍കി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന
പദ്ധതിയില്‍ 1969 വ്യവസായങ്ങള്‍ക്കു 5% പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ അനുവദിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കോച്ച് ദേശീയ അവാര്‍ഡ് 2022, സേവന വ്യവസായങ്ങള്‍ക്കുള്ള ഫാക്റ്റ് എംകെകെ നായര്‍ മെമ്മോറിയല്‍ ബെസ്റ്റ് പ്രൊഡക്ടിവിറ്റി പെര്‍ഫോമന്‍സ് അവാര്‍ഡ്, ഹോസ്പിറ്റാലിറ്റി സെക്ടറിനുള്ള മെട്രോ ഫുഡ് ബെസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും കെഎഫ്സി നേടി. കെഎഫ്സി അതിന്റെ വായ്പ ആസ്തി 10000 കോടി രൂപയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു സഞ്ജയ് കൗള്‍ കൂട്ടിച്ചേര്‍ത്തു. മുന്‍നിര കോര്‍ ബാങ്കിംഗ് സൊല്യൂഷനുകളിലൊന്നായ (സിബിഎസ്) ഫിനാക്കിളിലേക്ക് ഈ വര്‍ഷം കെഎഫ്സി മാറും. ലോണ്‍ ഒറിജിനേഷന്‍ സിസ്റ്റം (LOS) വഴി മുഴുവന്‍ വായ്പ നടപടികള്‍ ഡിജിറ്റലൈസ് ചെയ്യും. ഒരു ബാങ്കുമായി സഹകരിച്ച് കെഎഫ്സി ഒരു വെര്‍ച്വല്‍ പ്രവര്‍ത്തന മൂലധന പദ്ധതി അവതരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News