നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം 16ന് സമർപ്പിക്കണം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം പതിനാറിന് സമർപ്പിക്കണമെന്ന് വിചാരണക്കോടതി. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 14 ന് പരിഗണിക്കാനായി മാറ്റി.

തനിക്കെതിരായ ആരോപണങ്ങള്‍ പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു.അതേ സമയം അന്വേഷണ മേൽനോട്ടച്ചുമതലയിൽ നിന്ന് ADGP S ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.ഇതിനിടെ
മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യമില്ലെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പ്രതിഭാഗം വാദമാണ് ഇന്നും തുടര്‍ന്നത്.പുകമറ സൃഷ്ടിയ്ക്കാനാണ് പ്രോസിക്യൂഷൻ്റെ ശ്രമമെന്നാണ് ദിലീപിന്‍റെ വാദം.തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ
കെട്ടിച്ചമച്ചതാണ്.

ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിന് ആധാരം.ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വസിക്കാൻ കഴിയില്ല.
6 മാസമായിട്ടും, ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിൻ്റെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാത്തതെന്തെന്ന് പ്രതിഭാഗം ചോദിച്ചു.വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ദിലീപിന് അയച്ച വോയ്സ് ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

ദിലീപിൻ്റെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.തുടര്‍ന്ന്
ജാമ്യം റദ്ദാക്കണമെന്ന ഹർജി, വിചാരണക്കോടതി ഈ മാസം 14 ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.അതേ സമയം നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ മേൽനോട്ടച്ചുമതലയിൽ നിന്ന് ADGP S ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.

സംവിധായകൻ ബൈജു കൊട്ടാരക്കര സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിച്ചതായും മേൽനോട്ട ചുമതല ഷേഖ് ദർവേഷ് സാഹിബിനാണന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ സംഘത്തിന് കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.അന്വേഷണ സംഘം പുനസംഘടിപ്പിച്ചു കൊണ്ടുള്ള
ഉത്തരവും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here