Carpal tunnel syndrome: എന്താണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം? ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നത് വളരെ സാധാരണമായി വ്യക്തികളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഉള്ളംകൈയ്യുടെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ശരീരഘടനയാണ് കാര്‍പല്‍ ടണല്‍. റ്റെന്‍ഡനുകളും മീഡിയന്‍ നാഡി എന്നറിയപ്പെടുന്ന നാഡിയും കാര്‍പല്‍ ടണലിനു താഴെ കടന്നുപോകുന്നു. തള്ളവിരല്‍, ചൂണ്ടുവിരല്‍, നീണ്ട വിരല്‍, മോതിരവിരലിന്റെ പകുതി എന്നിവയ്ക്ക് മീഡിയന്‍ നാഡി സംവേദനക്ഷമത നല്‍കുന്നു. കനാലിന്റെ വലിപ്പം കുറയുകയോ അല്ലെങ്കില്‍ ഫ്‌ലെക്സര്‍ റ്റെന്റനുകള്‍ക്കു ചുറ്റുമുള്ള ലൂബ്രിക്കേഷന്‍ ടിഷ്യുവിന്റെ വീക്കത്തിന്റെ വലിപ്പം കൂടുകയോ ചെയ്യുക വഴി മീഡിയന്‍ നാഡിക്കു കംപ്രഷന്‍ സംഭവിക്കുന്നു.

കാര്‍പല്‍ ടണല്‍ എന്‍ട്രാപ്മെന്റ് സിന്‍ഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങള്‍ (Neuropathic symptoms) ആയ തള്ളവിരല്‍, ചൂണ്ടുവിരല്‍, നീണ്ട വിരല്‍, മോതിരവിരലിന്റെ പകുതി എന്നിവയില്‍ മരവിപ്പ്, തരിപ്പ് അല്ലെങ്കില്‍ കത്തുന്ന സംവേദനങ്ങള്‍ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ കൈയുടെ പേശികളില്‍ ബലഹീനതയും അട്രോഫിയും സംഭവിച്ചെന്ന് വരാം.
CTS – ന്റെ മിക്ക കേസുകളുടെയും കാരണങ്ങള്‍ അജ്ഞാതമാണ്. അമിതവണ്ണം, ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയിഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉള്‍പ്പെടുന്ന കൈത്തണ്ടയിലെ മീഡിയന്‍ ഞരമ്പില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ബന്ധപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറില്‍ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കില്‍ അമിതമായ ബലം, വൈബ്രേഷന്‍ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം.

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍
താറുമാറാകും എന്നത് ഒരു വാസ്തവം തന്നെയാണ്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ഒരു ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നതു മുതല്‍ ഒരു കുപ്പിയുടെ അടപ്പു തിരിച്ചു അടക്കുന്നത് പോലെയുള്ള ലളിതമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഏത് തരത്തിലുള്ള ജോലികള്‍ക്ക് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ഉണ്ടാകാം?
# ധാരാളം ടൈപ്പിംഗ് ആവശ്യമുള്ള ഓഫീസ് ജോലികള്‍.
# ധാരാളം കീബോര്‍ഡിംഗ് അല്ലെങ്കില്‍ ഡാറ്റ എന്‍ട്രി ആവശ്യമായ സാങ്കേതിക ജോലികള്‍.
# നിര്‍മ്മാണ പ്ലാന്റ് അസംബ്ലി ലൈന്‍ തൊഴിലാളികള്‍.
# ക്ലീനിംഗ് പ്രൊഫഷണലുകള്‍.
# ചിത്രകാരന്മാര്‍.
# നിര്‍മാണത്തൊഴിലാളികള്‍ മുഖ്യമായും കൈയ്യില്‍ ചുറ്റികയും കൈത്തണ്ടയില്‍ വൈബ്രേറ്റ് ചെയ്യുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവര്‍.
ഇനങ്ങനെയുള്ള വ്യക്തികള്‍ക്കാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.
കൈത്തണ്ടയുടെ നിരന്തരമായ പിരിമുറുക്കം മൂലം ഇരുചക്രവാഹനങ്ങള്‍ കൂടുതലായി ഓടിക്കുന്നവരിലും ഇത് കൂടുതലാണ്.
ഒരു വ്യക്തിയുടെ മെഡിക്കല്‍ പശ്ചാത്തലത്തിന്‌ടെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ CTS – ബാധിതരായ വ്യക്തികള്‍ക്ക് നാഡീ ചാലക പഠനങ്ങളും ( Nerve conduction studies) ഇലക്ട്രോമിയോഗ്രാഫിയും ഉപയോഗിച്ച് ഇലക്ട്രോ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ നടത്താവുന്നതാണ്. ഇലക്ട്രോ ഡയഗ്‌നോസ്റ്റിക് ടെസ്റ്റിംഗ് എന്നത് മീഡിയന്‍ നാഡിയിലെ ചാലക വേഗതയെ കൈയ്യില്‍ വിതരണം ചെയ്യുന്ന മറ്റ് ഞരമ്പുകളിലെ ചാലകവുമായി താരതമ്യം ചെയ്യുക എന്നതാണ്. CTS ലെ പോലെ മീഡിയന്‍ നാഡി കംപ്രസ് ചെയ്യുമ്പോള്‍, അത്
മറ്റ് ഞരമ്പുകളെ അപേക്ഷിച്ച് പ്രവര്‍ത്തനം കുറയുന്നു
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ചികിത്സകള്‍ എപ്രകാരം:
പൊതുവായി അംഗീകരിക്കപ്പെട്ട ചികിത്സകളില്‍ ഇവ ഉള്‍പ്പെടുന്നു:
# കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം തടയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളായി ബി വിറ്റാമിനുകള്‍ , ചില ആന്റി ഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
# ഒമേഗ-3 ഫാറ്റി ആസിഡുകള്‍ പോലെയുള്ള മരുന്നുകള്‍ എടുക്കുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ പരിശീലിക്കുക.
# സ്റ്റിറോയിഡുകള്‍ ഒന്നുകില്‍ വായിലൂടെയോ അല്ലെങ്കില്‍ പ്രാദേശികമായി കുത്തിവയ്ക്കുകയോ ചെയ്യുക
# പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പോളിന്യൂറോപ്പതി, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയവ അത്യധികം മുന്‍കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
#ഗര്ഭകാലത്ത് വ4ദ്ധിക്കുന്ന CTS സ്പ്ലിന്റ് കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാം
# തിരശ്ചീന കാര്‍പല്‍ ലിഗമെന്റിന്റെ കംപ്രഷന്‍, ശസ്ത്രക്രിയയിലൂടെ റിലീസ് ചെയ്യുക.
നിരന്തരമായ അല്ലെങ്കില്‍ സ്ഥിരമായ (ഇടയ്ക്കിടെയുള്ളതല്ല) മരവിപ്പ്, പേശി ബലഹീനത, അല്ലെങ്കില്‍ അട്രോഫി എന്നിവ ഉണ്ടാകുമ്പോള്‍, Night സ്പ്ലിന്റ് ഇടയ്ക്കിടെയുള്ള ലക്ഷണങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. തിരശ്ചീന കാര്‍പല്‍ ലിഗമെന്റിന്റെ റിലീസ് ‘കാര്‍പല്‍ ടണല്‍ റിലീസ്’ ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്. കൃത്യസമയത്ത് ചെയ്താല്‍ കാര്‍പല്‍ ടണല്‍ റിലീസിന്റെ വിജയ നിരക്ക് 95%-ല്‍ കൂടുതലാണ്.
# ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദം ഒഴിവാക്കുക.
# എര്‍ഗണോമിക് ഉപകരണങ്ങളുടെ ഉപയോഗം (റിസ്റ്റ് റെസ്റ്റ്, മൗസ് പാഡ്) ഒരു പതിവാക്കുക.
# ജോലിക്കിടയില്‍ ശരിയായ ഇടവേളകള്‍ എടുക്കുക.
# കീബോര്‍ഡ് ഇതരമാര്‍ഗങ്ങള്‍, അതായതു ഡിജിറ്റല്‍ പേന, വോയ്‌സ് റെക്കഗ്‌നിഷന്‍, ഡിക്‌റ്റേഷന്‍ എന്നിവ ഉപയോഗിച്ച് ജോലിയില്‍ മാറ്റം വരുത്തുക.
എപ്പോഴും ഓര്‍ക്കുക .പ്രാരംഭ ഘട്ടത്തില്‍ ശരിയായതും ശാസ്ത്രീയവുമായ ചികിത്സ മികച്ച ഫലം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News