Ghaziabad : ഗാസിയാബാദിലെ 5 വയസുകാരിക്ക് കുരങ്ങുപനിയല്ല ; ഔദ്യോഗിക സ്ഥിരീകരണം പുറത്ത് | Monkeypox

ഗാസിയാബാദിലെ ( Ghaziabad) അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് (Monkeypox )പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം പരിശോധനയിലൂടെ സ്ഥിരീകരിച്ചത്.

ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയാണെന്ന സംശയം രാജ്യത്താകെ ആശങ്ക പടർത്തിയിരുന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്. കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകരാജ്യങ്ങൾ രോഗത്തിനെതിരെ കടുത്ത ജാഗ്രത പാലിച്ചുവരികയാണ്. യുഎഇയിലും രോഗം അതിവേഗം പടരുകയാണ്. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News