ഗുണ്ടാ നേതാവ് മരട് അനീഷ് ആലപ്പുഴയില്‍ കസ്റ്റഡിയിലായി(Arrest). കാറില്‍ നിന്ന് എം ഡി എം എ(MDMA) കണ്ടെടുത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പുന്നമടയില്‍ ഹൗസ് ബോട്ടില്‍ പാര്‍ട്ടിക്ക് എത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. ഇതുവരെ 17 പേര്‍ കസ്റ്റഡിയില്‍ ആയി. അനീഷ് വന്ന ബെന്‍സ് കാറിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
Arrest: സ്വന്തം വീട്ടിൽ മോഷണം നടത്തി; അറസ്റ്റിൽ
സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ(arrest). കോഴിക്കോട് പെരുവയൽ സ്വദേശി സനീഷാണ് അറസ്റ്റിലായത്. വീട്ടിൽ കള്ളൻ കയറി എന്ന് തെറ്റ് ധരിപ്പിച്ച് അച്ഛന്റെ 50,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് സനീഷിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് മാവുർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദിവസങ്ങൾക്കകം പിടിയിലായത്.
പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവർത്തികൾ. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടിൽ തന്നെ മോഷണത്തിനായി കയറിയത്.
വീടിന്‍റെ പിൻവശത്തെ ഗ്രില്ല് തകര്‍ത്ത് സനീഷ് അകത്ത് കയറി. കൈയിൽ കടലാസ് കയ്യുറ ധരിച്ച് ഫിങ്കര്‍ പ്രിന്‍റ് പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മുറികളിലെ അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിട്ടു. തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്‍റെ അടയാളം നിലത്ത് പതിപ്പിച്ചു. മുളക് പൊടിയും വിതറി.
പ്രൊഫഷണല്‍ കള്ളന്‍മാരുടെ എല്ലാ തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്‍റെ മോഷണം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവർച്ചയെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.
ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.
മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.