BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ കോഴക്കേസ്;കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം|K Surendran Case

ബത്തേരി ബിജെപി കോഴക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ അറിയിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ കേസില്‍ പ്രതിയാകും. കേസില്‍ നിലവില്‍ ഒന്നാം പ്രതി കെ. സുരേന്ദ്രനും രണ്ടാം പ്രതി സി. കെ ജാനുവുമാണ്. സി.കെ ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലം അടുത്തയാഴ്ചയോടെ ലഭിക്കും.

BJP നേതാവിന്റെ വ്യാജ എഫ്ബി അക്കൗണ്ട് നീക്കം ചെയ്യാത്ത സംഭവം; വിശദാംശങ്ങള്‍ പാര്‍ലമെന്ററി സമിതിക്ക് കൈമാറാന്‍ മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയ്ക്ക് ഉടന്‍ സാധിക്കില്ല

ബിജെപി നേതാവിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യാത്ത സംഭവത്തില്‍ വിശദാംശങ്ങള്‍ പാര്‍ലമെന്ററി സമിതിക്ക് കൈമാറാന്‍ മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയ്ക്ക് ഉടന്‍ സാധിച്ചേക്കില്ല. വിദേശ വനിതയായതിനാല്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകുന്നതിന് തടസ്സങ്ങള്‍ ഉണ്ടെന്നാണ് വിശദീകരണം. അനുമതി തേടി നല്‍കിയ കത്തുകള്‍ക്ക് സ്പീക്കര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപി എം.പി. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പ്രചരണം നടത്തിയതായി ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകള്‍ ഡിലീട്ട് ചെയ്യാനുള്ള ആവശ്യം ഫേസ്ബുക്ക് നിരസിച്ചുവെന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം മുന്‍ ഫേസ്ബുക്ക് ജീവനക്കാരി സോഫി ഷാങ് പുറത്തുവിട്ടത്. അതേസമയം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഡിലീട്ട് ചെയ്യുകയും ചെയ്തു. ബിജെപിയെ സഹായിക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തല്‍ പുതിയ വിവാദമായി മാറുകയാണ്.

2021ല്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുമതി ശശിതരൂര്‍ എംപി തേടിയിരുന്നു. തരൂരിന്റെ ആവശ്യം ചില ബി.ജെ.പി അംഗങ്ങള്‍ക്ക് വേണ്ടത്ര സ്വീകാര്യമായില്ലെങ്കിലും അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്തിരുന്നില്ല. വിദേശ വനിതയായതിനാല്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകുന്നതിന് തടസ്സങ്ങള്‍ ഉണ്ടെന്നാണ് വിശദീകരണം. പാര്‍ലമെന്റിന്റെ സമിതി മൊഴി എടുക്കാന്‍ തയാറാകാതെ വന്നതോടയാണ് രേഖകള്‍ സോഫി പുറത്ത് വിട്ടത്. ഫേസ്ബുക്ക് ബിജെപി എം പി വിനോദ് സോങ്കറിനെതിരെ പ്രവര്‍ത്തിച്ചില്ലെന്ന് കാണിക്കുന്ന സ്‌ക്രീന്‌ഷോട്ടുകളാണ് സോഫി പുറത്ത് വിട്ടിത്. ഫെയ്‌സ്ബുക്കിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ 2020 സെപ്റ്റംബറിലാണ് കമ്പനിയില്‍ നിന്നു പുറത്താക്കപ്പെട്ടത്. അതോടെയാണ് ‘വിസില്‍ ബ്ലോവറായി’ കമ്പനിക്കെതിരെ സോഫി പോരാട്ടം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News