‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല എന്നിട്ടല്ലേ ഇപ്പോ’… സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്നയുടെ വ്യാജ മൊഴിയെ ട്രോളി സോഷ്യല്‍ മീഡിയ

സ്വര്‍ണ്ണക്കടത്തു കേസില്‍ വ്യാജ ആരോപണങ്ങളുമായി വീണ്ടും എത്തിയ സ്വപ്ന സുരേഷിനെയും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെയും ട്രോളി സോഷ്യല്‍ മീഡിയ. സ്വപ്നയുടെ വ്യാജ ആരോപണങ്ങള്‍ക്ക് എതിരെ കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല എന്നിട്ടല്ലേ ഇപ്പോ…’ എന്നതായിരുന്നു ജലീലിന്റെ പോസ്റ്റ്. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ആ പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍. സംഘികള്‍ തിരക്കഥ തയ്യാറാക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്ന തിരക്കഥയാകണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

സംഘ പരിവാറിന്റെ നെറികെട്ട രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും, കേസില്‍ പ്രതിയായി തൊഴില്‍ നഷ്ടപ്പെട്ട സ്വപ്നക്ക് നിലവില്‍ ജോലി  കിട്ടിയത് സംഘ പരിവാര്‍ നിയന്ത്രണത്തിലുള്ള NGO യിലും
ആണെന്നിരിക്കെ പ്രവാചക നിന്ദ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലകുനിച്ച് നില്‍ക്കുന്ന സംഘികളെ രക്ഷിച്ചെടുക്കാന്‍ നയതന്ത്ര പ്രാധാന്യമുള്ള കേസ് കൂടിയായ സ്വര്‍ണ്ണക്കടത്ത് വിവാദം തല ഇപ്പോള്‍ പൊക്കിയതില്‍ രാഷ്ട്രീയ താല്‍പര്യത്തെക്കാള്‍ സംഘ താല്‍പര്യമാണുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.


അതേസമയം സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ വെളിപ്പെടുത്തലിന് വസ്തുതകളുടെ തരിമ്പുപോലുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മൊഴി രാഷ്ടീയ അജണ്ടയുടെ ഭാഗം. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണെന്നും, സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നും മുഖ്യമന്ത്രിയുടെ ഓര്‍മ്മപെടുത്തി.

സ്വര്‍ണ്ണകടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പുറത്ത് വിട്ട് സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ ഭാഗം വിശദീകരിച്ച് െകാണ്ട് വാര്‍ത്താകുറിപ്പ് ഇറക്കിയത്. പുറത്ത് വന്ന മൊഴി രാഷ്ടീയ അജണ്ടയുടെ ഭാഗമാണ് ,ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല. ഈ അജണ്ട ജനങ്ങള്‍ തളളി കളഞ്ഞതാണ് .

സ്വര്‍ണ്ണകടത്ത് കേസ് പുറത്ത് വന്നപ്പോള്‍ തന്നെ കാര്യക്ഷമായ അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ് . രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷിച്ച് കണ്ടെത്തണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്ന് പിണറായി വാര്‍ത്താകുറിപ്പില്‍ ചൂണ്ടികാട്ടി.

ദീര്‍ഘകാലമായി വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുന്നവര്‍ക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും പിണറായി ഓര്‍മ്മിപ്പിക്കുന്നു. ഇതിനുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ഇടതുമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പുറത്തിക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News