
(Swapna)സ്വപ്നയും (P C George)പി സി ജോര്‍ജ്ജും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു എന്നതിന് തെളിവ് കൈരളി ന്യൂസ് പുറത്ത് വിട്ടു. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 15 വരെ പി സി ജോര്‍ജ്ജ് സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് 19 തവണ ബന്ധപ്പെട്ടു. 14 തവണ പിസി ജോര്‍ജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്ന സുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ കോളുകളാണ് ഉണ്ടായിട്ടുള്ളത്. 15 ആം തീയതി 3 പ്രാവശ്യവും ഇരുവരും സംസാരിച്ചു. ഫെബ്രുവരി 12, 15 തീയതികളില്‍ ടി പി നന്ദകുമാര്‍ ബന്ധപ്പെട്ടതായും തെളിയുന്നു. സ്വപ്നസുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്നത് ആര്‍എസ്എസ് ബന്ധമുള്ള ഉള്ള എച്ച് ആര്‍ ഡി എസ് എന്ന സ്ഥാപനത്തിലാണ്.
ആ സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചത് പി സി ജോര്‍ജ്ജാണ്.
നിലവില്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ ഡയറക്ടറാണ് സ്വപ്ന സുരേഷ്. നിയമനം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കെതിരെ നേരത്തേയും സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായ ആരോപണങ്ങളുമായി എത്തിയതോടെയാണ് സ്വപ്ന സുരേഷിനു പിന്നിലെ സംഘ് പരിവാര്‍ ബന്ധം ചര്‍ച്ചയാവുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍ ഡയറക്ടറായി സംഘ് പരിവാര്‍ നിയമനം നല്‍കിയത്. ഫെബ്രുവരി പതിനൊന്നിനാണ് സ്വപ്ന സുരേഷിനെ സിഎസ്ആര്‍ ഡയറക്ടറായി നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസം 43000 രൂപ ശമ്പളം. ബിജെപി നേതാവ് എസ് കൃഷ്ണകുമാര്‍ ഐഎഎസ് ആയിരുന്നു എച്ച്ആര്‍ഡിഎസ്സിന്റെ പ്രസിഡന്റ്. സ്വപ്ന എത്തിയതിനു പിന്നാലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കൃഷ്ണകുമാര്‍ എച് ആര്‍ ഡി എസ് വിട്ടു.
വിവിധ പദ്ധതികള്‍ക്കായി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ സഹായിക്കുക എന്നിവയാണ് സ്വപ്നയുടെ ചുമതല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ എച്ച് ആര്‍ ഡി എസ് അന്വേഷണം നേരിടുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എന്‍ ജി ഒ യുടെ തലപ്പത്തു കൊണ്ടു വന്നതിലുയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ വകവെയ്ക്കാതെയാണ് സംഘ്പരിവാര്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത്. ഇതോടെ ആരോപണങ്ങള്‍ക്കു പിന്നിലെ സംഘ് പരിവാര്‍ ഗൂഢാലോചനയാണ് പുറത്തു വരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here