വയനാട് ഹോംസ്റ്റേയില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി|Crime

വയനാട് അമ്പലവയലില്‍ ഹോംസ്റ്റേയില്‍ വെച്ച് കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 15 പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്.

ഏപ്രില്‍ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളീഡേ ഹോംസ്റ്റേയില്‍ വെച്ചാണ് കര്‍ണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുല്‍ പി.കെ, അഖില്‍ ശ്രീധരന്‍, വയനാട് സ്വദേശികളായ നിജില്‍, ലെനിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറിയ 15 അംഗ സംഘം യുവതിയെ കടന്നാക്രമിക്കുകയായിരുന്നു.

ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും മോഷ്ടിക്കുകയും ചെയ്തു. പിടിയിലായവര്‍ മുന്‍പും നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. പ്രതികള്‍ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ ക്യാമ്പ് ചെയ്താണ് പൊലീസ് തെരച്ചില്‍ നടത്തിയത്. രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും തടഞ്ഞു. വയനാട്ടിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് പൊലീസ് നിരീക്ഷിച്ചുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News