Maharashtra: മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 81% വർദ്ധനവ്; മുംബൈയിൽ കേസുകൾ ഇരട്ടിയായി

മഹാരാഷ്ട്ര(maharashtra)യിൽ പ്രതിദിന കൊവിഡ്(covid) കേസുകളിൽ 81% വർദ്ധനവ്. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ 1,881 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 81 ശതമാനം കൂടുതലാണിത്. മുംബൈയിൽ മാത്രം 1,242 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയായി.

എന്നാൽ കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനം റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രി പ്രവേശനങ്ങൾ കുറവാണെന്നതും ആശ്വാസത്തിന് വക നൽകുന്നു.

തിങ്കളാഴ്ച സംസ്ഥാനത്ത് 1,036 കേസുകൾ രേഖപ്പെടുത്തിയപ്പോൾ മുംബൈയിൽ 676 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാരാന്ത്യങ്ങളിൽ പരിശോധനകൾ കുറയുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കൂടുതലും മുംബൈയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിലവിൽ 8,432 രോഗബാധിതരുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News