ഇന്ന് ജൂൺ 8, ലോക സമുദ്ര ദിനം(world oceans day). മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സമുദ്രങ്ങളെ സംരക്ഷിക്കുന്നതിനും ലോകത്തിന്റെ നിലനിൽപ്പിന് സമുദ്രങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനുമാണ് ലോക സമുദ്ര ദിനം ആചരിക്കുന്നത്.
1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ദിവസം ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. നമ്മുടെ ജീവിതത്തില്‍ ജലാശയത്തിന്റെ പങ്കിനെക്കുറിച്ചും അതിലൂടെയുള്ള നേട്ടങ്ങളെക്കുറിച്ചും അറിവ് നല്‍കുക മാത്രമല്ല, സുസ്ഥിര വികസനത്തിന്റെ ഭാഗമാക്കാന്‍ സമുദ്രങ്ങളെ എങ്ങനെ ഉപയോഗിക്കാനാകും എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതുമായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം.
നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്. 2022ലെ ലോക മഹാ സമുദ്ര ദിനം ആഘോഷിക്കുന്നത് ‘പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം’ എന്ന ആശയത്തെ ആസ്പദമാക്കിയാണ്. സമുദ്രങ്ങള്‍ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശമാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നതെന്ന് യുനെസ്‌കോ പറയുന്നു.
മനുഷ്യരുടെ അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് സമുദ്രങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും ഈ ദിവസം ബോധവല്‍ക്കരിക്കുന്നു. കണക്കുകള് പ്രകാരം മൂന്ന് ബില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു.
എന്നിരുന്നാലും, മനുഷ്യന്റെ പ്രവൃത്തികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കരിമണൽ ഖനനവുമ വ്യാവസായികവത്കരണവുമെല്ലാം സമുദ്രങ്ങളുടെ നാശത്തിന് കാരണമായിക്കൊണ്ടിരിക്കുകയാണ്.
അനന്തസാഗരത്തിൽ നിന്നാണ് ആദ്യ ജീവൻ ഉണ്ടായതെന്നും വായുവും ഭക്ഷണവും വെള്ളവുമെല്ലാം തരുന്നത് സമുദ്രങ്ങളാണെന്നും സമുദ്രത്തെസംരക്ഷിക്കേണ്ടത് നമ്മൾഎന്ന്നും ഓർക്കണം.
കാരണം മനുഷ്യൻ പ്രകൃതിയുടെ ഉടമസ്ഥനല്ല. കാര്യസ്ഥനാണ്… വെള്ളമില്ലാതെ ജീവിതമില്ല, നീലയും പച്ചയും ഇല്ലായെന്ന കവിവാക്യവും ഈ ദിവസത്തിന്റെ പശ്ചാത്തലത്തിൽ നമ്മളെ ഓർക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.