Brain Tumour: ഇന്ന് ബ്രെയിൻ ട്യൂമർ ബോധവൽക്കരണ ദിനം

ഇന്ന് ബ്രെയിൻ ട്യൂമർ(BRAIN TUMOUR) ബോധവൽക്കരണദിനം. “ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ശരിയായ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്.

തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമര്‍ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.

ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ 5-10 ആളുകള്‍ക്ക് വരെ ബ്രെയ്ന്‍ ട്യൂമര്‍ കാണാറുണ്ട്. WHO ട്യൂമറുകളെ 120-ഓളമായി തരംതിരിച്ചിട്ടുണ്ട് ഗ്ലയോമ, മെനിൻജിയോമ, എന്നിവയാണ് ഇതിലെ പ്രധാനികൾ.

ഈ 120 ട്യൂമറുകളുടെ അതിന്റെ കാൻസർ ശേഷിവച്ച് WHO തന്നെ ഗ്രേഡ് ഒന്നു മുതൽ നാല് വരെ ആയി വിഭജിച്ചിട്ടുണ്ട്. ഒന്നും രണ്ടും ക്യാൻസർ സാധ്യത തീരെ ഇല്ലാത്തതും, ഗ്രേഡ് 4 കൂടിയ ഗ്രേഡ് കാൻസറും ആകുന്നു.

ട്യൂമറിന്റെ ഗ്രേഡും അത് സ്ഥിതി ചെയ്യുന്ന തലച്ചോറിലെ സ്ഥാനവുമാണ് നമ്മുടെ ജീവിതത്തെ ഈ ട്യൂമറുകൾ എത്രത്തോളം ബാധിക്കും എന്ന് തീരുമാനിക്കുന്നത്.

സംസാരത്തിലെ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ ആകാം. ട്യൂമര്‍ കണ്ടുപിടിക്കുവാന്‍ പ്രാഥമികമായി ആശ്രയിക്കുന്നത് സ്‌കാനിങ്ങാണ്.

രോഗം തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാം. ജാഗ്രതയോടും കരുതലോടുമുള്ള പരിചരണവും, ചികിത്സ രീതിയുമാണ് രോഗമുക്തിക്ക് അടിസ്ഥാനമെന്ന് ഓർമിക്കേണ്ടത് പ്രധാനമാണ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News