Dostarlimab: പരീക്ഷിച്ച 18 പേരിലും രോഗം ഭേദമായി; മലാശയ കാന്‍സറിനെ ചെറുക്കാൻ പുതിയ മരുന്ന്

മലാശയ കാന്‍സറിനെ ചെറുക്കാൻ പുതിയ മരുന്ന്. ‘ഡൊസ്റ്റര്‍ലിമാബ്'(Dostarlimab) എന്ന മരുന്ന് പരീക്ഷിച്ച 18 പേരില്‍ നിന്നും രോഗം പൂര്‍ണമായും മാറിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസമായിരുന്നു മരുന്നിന്റെ പരീക്ഷണകാലയളവ്.

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം. കാന്‍സര്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞവരും, മറ്റ് അവയവങ്ങളിലേക്ക് രോഗം പടരാത്തവരിലുമായിരുന്നു പരീക്ഷണം നടത്തിയത്.

ആന്റി ബോഡീസ് അടങ്ങിയ ഡൊസ്റ്റര്‍ലിമാബ് പാര്‍ശ്വഫലങ്ങളില്ലാതെ കാന്‍സറിനെ തുടച്ചുമാറ്റുന്നു. അര്‍ബുദ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായി മാറിയതായി കണ്ടെത്തി.

കാന്‍സര്‍ ചികിത്സാ ചരിത്രത്തില്‍ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ലൂയിസ് എ ഡെയ്‌സ് പറഞ്ഞു. പുതിയ തരംഗമാണ് പരീക്ഷണ ഫലം ഉണ്ടാക്കുന്നതെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. അലന്‍ പി വേനൂക് പറഞ്ഞു.

വളരെ കുറച്ച് രോഗികളില്‍ മാത്രമാണ് പരീക്ഷണം നടന്നതെന്നതും, കോശങ്ങളെ സൂക്ഷ്മവുമായി മൈക്രോസ്‌കോപിക് പഠനത്തിന് വിധേയമാക്കിയതിന് ശേഷമല്ല രോഗമുക്തി തീരുമാനിച്ചതെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും നിലവില്‍ ലഭിച്ച പരീക്ഷണ ഫലം ജീന്‍ തലത്തില്‍ നിന്നും രോഗം മാറ്റാനിടയാക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News