ADVERTISEMENT
വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍(AK Saseendran).
ജനവാസ മേഖലയെ ഒഴിച്ച് തരണം എന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് ഒരു ആശയ കുഴപ്പവും ഇല്ല. സർക്കാർ കർഷക സമൂഹത്തിന് ഒപ്പമാണ്.
അവരുടെ താൽപര്യം സംരക്ഷിക്കാനുള്ള പരമാവധി നടപടിയാണ് സർക്കാർ കൈ കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തെയും സുപ്രീംകോടതിയെയും സമീപിക്കാൻ ഒരു വഴി തുറന്ന് കിട്ടി. സുപ്രീംകോടിയെ സമീപിക്കുന്നതിന്റെ നിയമ വശമാണ് ഇപ്പോൾ പരിശോധിക്കുന്നത്.
സർക്കാരിനെയും കർഷക സമൂഹത്തെയും തമ്മിൽ തെറ്റിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതാണ് വിവാദങ്ങൾക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.