EP Jayarajan: സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപി: ഇപി ജയരാജന്‍

സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍(ep jayarajan). ഇത് ബോധപൂർവ്വം കെട്ടിചമച്ചതാണ്.

മാഫിയ ഭീകര പ്രവർത്തനമാണ് നടക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. ഇതിന് പിന്നിൽ നിഗൂഢ ശക്തികൾ പ്രവർത്തിച്ചു.

ഇതുസംബന്ധിച്ച് സർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു.

പഴയ കഥയുടെ ആവർത്തനവുമായി സ്വപ്ന; അതേറ്റുപിടിക്കാനൊരു പ്രതിപക്ഷവും

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ വെളിപ്പെടുത്തലെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നതത്രയും മുന്‍പെ കോടതിയില്‍ കൊടുത്ത മൊ‍ഴികളാണ്. ഡോളര്‍കടത്തും, ഇന്തപ്പഴത്തിലെ സ്വര്‍ണ്ണകുരു എന്ന പേരിലും മന്ത്രിമാര്‍ക്ക് ഏക്കറുകണക്കിന് ഭൂമി എന്ന പേരിലും എല്ലാം വന്ന പ‍ഴയ കഥയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.

ജനം രണ്ട് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയ അതേ കാര്യം തന്നെ വീണ്ടും കുത്തിപ്പൊക്കുന്നതിലൂടെ ആരോപണ വിധേയയും അന്വേഷണ ഏജന്‍സികളും വീണ്ടും സമൂഹത്തില്‍ പരിഹാസ്യരാകുകയാണ്

ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തിയത് ആരെന്ന് ഇന്നും അജ്ഞാതമാണ് . ഫൈസല്‍ ഫരീദിനെയോ , കോണ്‍സുലേറ്റ് ജനറലിനെയോ അറ്റാഷെയോ ഇനിയും ചോദ്യം ചെയ്യാന്‍ ക‍ഴിയാത്ത അന്വേഷണ ഏജന്‍സി വിചാരണ ഘട്ടത്തില്‍ ഏങ്ങനെ കേസ് തെളിയിക്കും എന്ന് എല്ലാവരും ചേദിക്കുന്ന ചോദ്യമാണ്.

വെളളത്തില്‍ വരച്ച വര പോലെ നിൽക്കുന്ന ഈ കേസില്‍ ഇനി ചെയ്യാന്‍ ക‍ഴിയുന്നത് കുറച്ച് കൂടി പുകമറ സൃഷ്ടിക്കുക എന്നത് മാത്രമാണെന്ന് അന്വേഷണ ഏജന്‍സിക്കും അറിയാം.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന് ആദ്യം പറഞ്ഞ സ്വപ്ന ഇപ്പോള്‍ മാറ്റി പറയുന്നതിന്‍റെ ചേതോവികാരം സ്പഷ്ടമാണ്.

ആര്‍ എസ് എസ് ബന്ധമുളളവര്‍ നടത്തുന്ന എന്‍ ജി ഒയില്‍ മോശമില്ലാത്ത ശമ്പളത്തില്‍ ജോലി ചെയ്യുന്നതിന്‍റെ കൂറ് പ്രകടിപ്പുക്കുകയാണോ സ്വപ്ന എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസിലും, എയര്‍ ഇന്ത്യ സാറ്റസ് കേസിലും സ്വപ്നയെ കേരള പൊലീസ് പൂട്ടി ക‍ഴിഞ്ഞു.

ഈ കേസില്‍ ശിക്ഷ ഉറപ്പിക്കും വിധത്തിലാണ് തെളിവുകള്‍ ഏകോപിപ്പിക്കപ്പെട്ടിരിക്കുന്നത്, അതിന്‍റെ പ്രതികാര ചിന്തയിലാവാം കറന്‍സി ഒളിച്ച് കടത്തിയ കഥയും, ബിരിയാണി ചെമ്പിലെ ലോഹ കിലുക്കവും എന്നാണ് ചിലര്‍ സംശയം ഉന്നയിക്കുന്നത്.

നാലോളം കേന്ദ്ര ഏജന്‍സികളുടെ കൈപിടിയില്‍ അമര്‍ന്ന സ്വപന്ക്ക് ഇനി അവര്‍ രചിക്കുന്ന തിരകഥക്കൊപ്പം ആടുക മാത്രമാണ് മാര്‍ഗ്ഗം.

പ്രതിപക്ഷത്തിനാവട്ടെ ഇത് സുവര്‍ണ്ണാവസരമാണ് മഞ്ചേശ്വരം കോ‍ഴകേസിലും, ബത്തേരി സാമ്പത്തിക ഇടപാടിലും കൈപൊളളി നില്‍ക്കുന്ന കെ സുരേന്ദ്രനും, ബിജെപിക്കും സ്വപ്നയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ഈ കച്ചിതുരുമ്പില്‍ പിടിച്ചാവും ഇനിയങ്ങോട്ട് നീങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News