Kozhikode: ‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്’; ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരികള്‍

എന്നും ധരിക്കാറുള്ള സാരിക്കും ചുരിദാറിനും ഒരിടവേള കൊടുത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം(Gender Neutral Dress) ധരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍(Kozhikode Corporation) ജീവനക്കാരികള്‍. ഇതിന്റെ തുടക്കമെന്നോണം പാന്റും ഷര്‍ട്ടും ധരിച്ചാണ് കോര്‍പ്പറേഷനിലെ പെണ്‍കൂട്ടം ചൊവ്വാഴ്ച ഓഫീസിലെത്തിയത്. കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിച്ചത്.

‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഓഫീസിന് ചേര്‍ന്ന വേഷം സാരിയും ചുരിദാറും മാത്രമാണെന്ന പൊതുധാരണ മാറ്റാനാണ് ഈ രീതിയില്‍ വസ്ത്രം ധരിച്ചത്’, യൂണിറ്റ് കണ്‍വീനര്‍ എന്‍ സഷിത പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പും സെക്രട്ടറി കെ യു ബിനിയുമെല്ലാം പിന്തുണ നല്‍കിയെന്ന് യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചെത്താനാണ് ഇവരുടെ തീരുമാനം. അടുത്ത ദിവസം മുതല്‍ സ്വയംപ്രതിരോധ പിശീലനം നേടാനാണ് കമ്മിറ്റിയുടെ തീരുമാനം. പൊലീസുമായി ചേര്‍ന്ന് ഒമ്പത് മുതല്‍ പരിശീലന ക്ലാസ് ആരംഭിക്കും. ബാലുശ്ശേരി ഗവ. ഗോള്‍സ് എച്ച് എസ് എസ് സ്‌കൂളും യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here