പബ്ജി(pubg) ഗെയിം കളിക്കുന്നത് തടഞ്ഞതിന് അമ്മയെ മകൻ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവച്ചു കൊന്നത്.
പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് മകൻ വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മാർച്ച് മാസത്തിൽ പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയിരുന്നു.
Delhi: സിഗരറ്റ് വാങ്ങാൻ പത്തു രൂപ നൽകിയില്ല; തർക്കം; യുവാവിനെ കുത്തിക്കൊന്നു
സിഗരറ്റ് വാങ്ങാൻ പത്തു രൂപ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർഭാത്തിലാണ് സംഭവം നടന്നത്.
പണം നൽകാതിരുന്ന വിജയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ അതേ പ്രദേശത്ത് താമസിക്കുന്ന സോനു കുമാറും സുഹൃത്തുക്കളായ രവി, ജതിൻ, അജയ് എന്നിവരും അറസ്റ്റി(arrest)ലായി.
സിഗരറ്റ് വാങ്ങാനായി സോനുവാണ് വിജയിയോട് പണം ചോദിച്ചത്. എന്നാൽ പണം നൽകാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും ഒടുവിൽ വിജയിക്ക് കുത്തേൽക്കുകയുമായിരുന്നു.
ജൂൺ ആറിന് നടന്ന സംഭവത്തിൽ സിസടിവി ക്യാമറകളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെയാണ് പൊലീസ്(police) പ്രതികളെ കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.