covid: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു

രാജ്യത്ത്(India) കൊവിഡ്(Covid) കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 41% കേസുകളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മാര്‍ച്ചിന് ശേഷം ആദ്യമായാണ് കൊവിഡ് കണക്കുകള്‍ അയ്യായിരത്തിന് മുകളില്‍ എത്തുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1,242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 450 പേര്‍ക്കും തമിഴ്നാട്ടില്‍ 144 പേര്‍ക്കും ഗുജറാത്തില്‍ 72 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 2,271 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14.9 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. ഇതില്‍ 3.15 ലക്ഷവും ബൂസ്റ്റര്‍ ഡോസായിരുന്നു. 12 വയസിനും 14 വയസിനും മധ്യേ പ്രായമുള്ള നാല് ലക്ഷം കുട്ടികള്‍ക്കും വാക്സിന്‍ ലഭിച്ചു.

Maharashtra: മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 81% വർദ്ധനവ്; മുംബൈയിൽ കേസുകൾ ഇരട്ടിയായി

മഹാരാഷ്ട്ര(maharashtra)യിൽ പ്രതിദിന കൊവിഡ്(covid) കേസുകളിൽ 81% വർദ്ധനവ്. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ 1,881 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 81 ശതമാനം കൂടുതലാണിത്. മുംബൈയിൽ മാത്രം 1,242 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയായി. എന്നാൽ കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനം റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രി പ്രവേശനങ്ങൾ കുറവാണെന്നതും ആശ്വാസത്തിന് വക നൽകുന്നു.

തിങ്കളാഴ്ച സംസ്ഥാനത്ത് 1,036 കേസുകൾ രേഖപ്പെടുത്തിയപ്പോൾ മുംബൈയിൽ 676 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാരാന്ത്യങ്ങളിൽ പരിശോധനകൾ കുറയുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കൂടുതലും മുംബൈയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിലവിൽ 8,432 രോഗബാധിതരുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News