
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിച്ചു കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്(muhammed riyas).
കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016ൽ ഗവണ്‍മെന്റ് വന്നതിന് ശേഷമോ അല്ല ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനുള്ള മറുപടിയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
EP Jayarajan: സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപി: ഇപി ജയരാജന്‍
സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍(ep jayarajan). ഇത് ബോധപൂർവ്വം കെട്ടിചമച്ചതാണ്.
മാഫിയ ഭീകര പ്രവർത്തനമാണ് നടക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. ഇതിന് പിന്നിൽ നിഗൂഢ ശക്തികൾ പ്രവർത്തിച്ചു.
ഇതുസംബന്ധിച്ച് സർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here